ഇത് വികസന വിരോധം മനസ്സില്‍ ഉള്ള ഒരുപറ്റം ജനങളുടെ ജല്പനമായി ആരും ഇതിനെ
കാണരുത് എന്ന്‍ ആദ്യമായി അപേക്ഷിച്ച് കൊള്ളട്ടെ നിങ്ങള്‍ എല്ലാവരും ആദ്യ
അവസാനം വരെ ഈ വീഡിയോ കാണുക നാല് പാര്‍ട്ട് ആയിട്ടാണ് ഈ വീഡിയോ അപ്‌ലോഡ്
ചെയിതിരിക്കുന്നത്.അതിന് ശേഷം ഞങ്ങള്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യം
ഉണ്ടോ എന്ന്‍ വിലയിരുത്തുക. ഇതു സര്‍വ്വേ കടന്നുപോയ കോട്ടയം ജില്ലയിലെ
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ഇരവിമംഗലം ഗ്രാമത്തിലെ വെറും അഞ്ച്
കിലോമീറ്റരില്‍ താമസിക്കുന്നവര്‍ പങ്കെടുത്ത ഒരു പ്രതിഷേധ മീറ്റിംഗ്
ആണ്. അപ്പോള്‍ നിങ്ങള്‍ ചിന്തികുക അഞ്ഞൂറ്റി എഴുപതു കിലോമീറ്റര്‍
ദൂരത്തില്‍ എത്ര ആളുകളെയാണ് ഈ പദ്ധതി മൂലം ദുരിതത്തിലേക്ക് തള്ളിവിടുന്നത്
എന്ന് ഒരു മനുഷ്യയുസില്‍ അവന്‍ സമ്പാദിച്ചതെല്ലാം ഒരുനിമിഷം കൊണ്ട്
ഇല്ലാതവുപോള്‍ അതിന്‍റെ വേദന അനുഭവികുന്നവര്കെ
മനസ്സിലാവുകയുള്ളൂ.................. അതുകൊണ്ട് മനസാഷിയുള്ള കേരള സമൂഹമേ
ചിന്തിക്കു........... കേരളത്തിന്‍റെ അസന്തുലിതാവസ്ഥക്ക് കാരണമാകുന്ന ഈ
പദ്ധതി നമുക്ക് വേണോ.................. പ്രതികരിക്കു........
സ്നേഹപൂര്‍വ്വം
സ്നേഹപൂര്‍വ്വം
സിറിള്‍ പനംകാല
No comments:
Post a Comment